FLASH NEWS

മോൻസൻ മാവുങ്കൽ വിവാദം : ഐജി ലക്ഷ്മണക്ക് പുനർനിയമനം നൽകി സർക്കാർ

WEB TEAM
September 06,2024 09:54 AM IST

തിരുവനന്തപുരം : വിവാദ പുരാവസ്തു തട്ടിപ്പിൽ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥന് പുനർ നിയമനം നൽകി സംസ്ഥാന സർക്കാർ.മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ ഒരു വർഷമായി സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണയെയാണ് ട്രെയ്നിങ് വിഭാഗം ഐജിയായായി പുനർനിയമിച്ചത്.കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണു  സസ്പെൻഷൻ പിൻവലിച്ചതെന്നാണ് സർക്കാർ ഭാഷ്യം. അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ തിരിച്ചെടുക്കാമെന്നു സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശയും ചെയ്തു.പരാതിക്കാരിൽനിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെ അന്തിമ കുറ്റപത്രം സമർപ്പിച്ച കേസിൻ്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു.മുൻ ഡിഐജി എസ്.സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ  ഉൾപ്പെടുത്തിയാണു കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിനു തെളിവില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

മോൻസന്റെ ഇടപാടുകളിൽ ലക്ഷ്മൺ നേരിട്ടു പങ്കാളിയായതോടെയാണു കേസിൽ പ്രതിയായത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.